Home News പുതിയ പാത; മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന

പുതിയ പാത; മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന

0
പുതിയ പാത;  മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന

[ad_1]

പേട്ട മുതൽ എസ്എൻ ജംക്‌ഷൻ വരെയുള്ള പുതിയ പാതയിൽ മെട്രോ റെയിൽ സുരക്ഷാ കമ്മിഷണർ അഭയ് റായിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. എസ്എൻ ജംഗ്ഷനിൽ എത്തിയ സംഘത്തെ കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ, ഡയറക്ടർ സിസ്റ്റംസ് ഡികെ സിൻഹ എന്നിവർ ചേർന്ന് സ്വീകരിച്ചു.

എസ്കലേറ്റർ, സിഗ്നലിങ് സംവിധാനങ്ങൾ, സ്റ്റേഷൻ കൺട്രോൾ റൂം, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയാണ് ആദ്യം പരിശോധിച്ചത്.

വിദഗ്ധ സംഘത്തിന്റെ പരിശോധന തുടരുകയാണ്.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് നിർമിക്കുന്ന ആദ്യ പാത പേട്ട മുതൽ എസ്എൻ ജംക്‌ഷൻ വരെയാണ്.

2019 ഒക്ടോബറിലാണ് റോഡിന്റെ നിർമാണം ആരംഭിച്ചത്.

കൊവിഡും തുടർന്നുള്ള ലോക്ക്ഡൗണും ഉണ്ടായിരുന്നിട്ടും, കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് കെഎംആർഎല്ലിന്റെ നിർമാണം കൃത്യസമയത്ത് പൂർത്തിയാക്കി.

453 കോടി രൂപയാണ് നിർമാണച്ചെലവ്.

സ്റ്റേഷന്റെ നിർമാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കാൻ 99 കോടി രൂപ ചെലവഴിച്ചു.



[ad_2]

Source link