Trance movie censorship issues – ( movies lantern )

movieslantern

കട്ടുകൾ ഇല്ലാതെ ട്രാൻസ് 20ന് തീയേറ്ററുകളിൽ…സെൻസർ ചെയ്യാതെ ദേശീയ സെൻസർ ബോർഡ്

സെൻസർ കുരുക്കില്‍ കുടുങ്ങിയ ബിഗ് ബജറ്റ് ചിത്രം ട്രാൻസിന് ഒടുവിൽ ക്ലീൻ U/A സര്‍ട്ടിഫിക്കറ്റ്. സംസ്ഥാന സെൻസർ ബോർഡ് അനുമതി നിഷേധിച്ച അൻവർ റഷീദ്-ഫഹദ് ഫാസിൽ ചിത്രം ‘ട്രാൻസി’ന് ദേശീയ സെൻസർ സംസ്ഥാന  ബോർഡിന്‍റെ റിവൈസിംഗ് കമ്മറ്റിയാണ് അനുമതി നൽകിയത്. ചിത്രത്തിലെ ഒരു രംഗവും ഒഴിവാക്കില്ല.ചിത്രത്തിലെ നായകനായ ഫഹദ് ഫാസിൽ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കട്ടുകളൊന്നും കൂടാതെ തന്നെ സെൻസർ ബോർഡിൻറെ റിവൈസിങ് കമ്മിറ്റി ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് നൽകിയെന്നും എല്ലാവരെയും 20ന് കാണാം എന്നുമായിരുന്നു താരത്തിന്റെ പോസ്റ്റ്.

Trance Movie Official Poster

Trance movie censorship issues – ( movies lantern )

സെൻസർ ബോർഡ് റിവൈസിംഗ് കമ്മറ്റി ചിത്രം കണ്ട് വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനത്തിലെത്തിയത്.ചിത്രത്തിലെ 17 മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് തിരുവനന്തപുരം സിബിഎഫ്‌സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) ആവശ്യപ്പെട്ടിരുന്നു.ചിത്രത്തിലെ eight മിനിറ്റോളം ദൈർഘ്യമുള്ള രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുമെന്നായിരുന്നു സംസ്ഥാന സെൻസർ ബോർഡിന്‍റെ കണ്ടെത്തൽ. എന്നാൽ സെൻസർ ബോർഡിന്റെ തീരുമാനം ശരിവയ്ക്കാൻ സംവിധായകന്‍ അൻവർ റഷീദ് തയ്യാറായില്ല. ഇതേ തുടർന്നാണ്  സിനിമ മുംബൈയിലെ റിവൈസിങ് കമ്മിറ്റിക്ക് അയച്ചത്.എന്നാൽ ചിത്രത്തിന്‍റെ റിലീസ് തിയതി ഫെബ്രുവരി 14ൽ നിന്ന് 20ലേക്ക് മാറ്റി.

Trance Posters Launched

വിജു പ്രസാദ് എന്ന മോട്ടിവേഷൻ സ്പീക്കറുട കഥാപാത്രത്തെയണ് ഫഹദ് അവതരിപ്പിക്കുന്നത്. വിവാഹ ശേഷം ഫഹദ് ഫാസിൽ-നസ്രിയ ജോഡികൾ ഒരുമിച്ചെത്തുന്ന ചിത്രമാണിത്.വിനായകന്‍, ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, സംവിധായകൻ ഗൗതം മേനോൻ എന്നിവരും  ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അന്‍വര്‍ റഷീദ് തന്നെ നിര്‍മിച്ച ചിത്രത്തിന് അമല്‍ നീരദാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Trance movie censorship issues – ( movies lantern )

CHECK IN FOR MORE – MOVIES LANTERN