Home Featured Kaaliyan movie latest news | കാളിയന്റെ പുതിയ വിശേഷങ്ങൾക്കായി കണ്ണുംനട്ട് ആരാധകർ…

Kaaliyan movie latest news | കാളിയന്റെ പുതിയ വിശേഷങ്ങൾക്കായി കണ്ണുംനട്ട് ആരാധകർ…

0
Kaaliyan movie latest news | കാളിയന്റെ പുതിയ വിശേഷങ്ങൾക്കായി കണ്ണുംനട്ട് ആരാധകർ…

Kaaliyan movie latest news

പൃഥ്വിരാജിന്റെ ബിഗ്ബജറ്റ് ചിത്രമായ “കാളിയനെ” സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരം പുറത്തു വിടാൻ ഒരുങ്ങിയിയിരിക്കുകായാണ് അണിയറപ്രവർത്തകർ ഇപ്പോൾ. ബ്രഹ്‌മാണ്ഡ ചിത്രമായ കാളിയൻ തുടക്കമായാതെയായി ഈ മാസം ആദ്യമാണ് അണിയറപ്രവർത്തകർ അറിയിച്ചത്. അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിൻ്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങൾ തുടങ്ങിയതായി വ്യക്തമാക്കിയിരുന്നു. കാളിയന്റെ പിന്നണി പ്രവർത്തകർക്കൊപ്പം പൃഥ്വിരാജ് പകര്‍ത്തിയ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ചിത്രത്തിൻ്റെ പുതിയ വിശേഷം നേരത്തേ ആരാധകരെ അറിയിച്ചത്.കാളിയന് തുടക്കമായെന്നും കാസ്റ്റിങ് കോളിനും മറ്റ് വിവരങ്ങൾക്കുമായി കാത്തിരിക്കൂ എന്നുമായിരുന്നു മുൻപ് അറിയിച്ചിരുന്നത്.

View this post on Instagram

#Kaaliyan Update tomorrow @ 6pm IST! 😊

A post shared by Prithviraj Sukumaran (@therealprithvi) on

Kaaliyan movie latest news – movieslantern.com


കാളിയന്റെ പോസ്റ്ററിനൊപ്പം പൃഥ്വിരാജ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ‘#Kaaliyan Update tomorrow @ 6pm IST! ? ‘ എന്ന ടാഗോടു കൂടി പോസ്റ്റ് ചെയ്തതാണ് ഇപ്പോൾ പ്രേക്ഷകരെ ആകാംഷാഭരിതർ ആക്കിയിരുന്നത്.  ഫെബ്രുവരി 15 വൈകുന്നേരം 6 മണിക്ക് പുറത്തുവിടുന്ന അപ്ഡേറ്റിനായി ഇപ്പോൾ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ് .
എന്നാൽ പൃഥ്വിരാജ് ഇപ്പോൾ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലെ നജീബാകാനുള്ള തയ്യാറെടുപ്പിലാണ്. ഈ ചിത്രത്തിനായി താരം ഏഴു മാസത്തോളമാണ് മാറ്റി വെച്ചിട്ടുള്ളത്. അതിന് ശേഷമായിരിക്കാം കാളിയൻ തുടങ്ങുക എന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

Kaaliyan movie latest news – movieslantern.com