IFFK is going to conduct film market on behalf of the film festival and the date will be from December 8 to 11.

മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര വിപണിയൊരുക്കി
ഐ.എഫ്.എഫ്.കെ ഫിലിം മാര്‍ക്കറ്റ്

മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രദര്‍ശന, വിപണന സൗകര്യമൊരുക്കുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നു. 24ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി 2019 ഡിസംബർ 8 മുതൽ 11 വരെ നടക്കുന്ന ഫിലിം മാര്‍ക്കറ്റിൽ ദേശീയ, അന്തർ ദേശീയതലങ്ങളിൽ സേവനം നടത്തുന്ന ഓണ്‍ലൈൻ സ്ട്രീമിംഗ് ചാനലുകളും ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാരും സെയില്‍സ് ഏജന്‍സികളും പങ്കെടുക്കും.

iffk

2018 സെപ്റ്റംബർ ഒന്നു മുതൽ 2019 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ പൂര്‍ത്തിയായ മലയാള സിനിമകള്‍ക്ക് ഫിലിം മാര്‍ക്കറ്റിൽ പങ്കെടുക്കാം. രാജ്യാന്തര ചലച്ചിത്രമേളകളിലും ഓണ്‍ലൈൻ സ്ട്രീമിംഗ് പ്ളാറ്റ്ഫോമുകളിലും സിനിമകളുടെ പ്രദര്‍ശന, വിപണന സാധ്യതകള്‍ തേടുന്ന മലയാളി ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. നാലു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയിൽ സംവിധായകര്‍ക്കും മാര്‍ക്കറ്റിംഗ് പ്രതിനിധികള്‍ക്കും കൂടിക്കാഴ്ചയ്ക്കുള്ള അവസരമൊരുക്കും. പ്രത്യേകം സജ്ജീകരിച്ച കമ്പ്യൂട്ടര്‍ ബൂത്തുകളിൽ ക്ഷണിക്കപ്പെട്ട പ്രോഗ്രാമര്‍മാര്‍ക്കും സെയില്‍സ് ഏജന്‍സികള്‍ക്കും ഓണ്‍ലൈൻ സ്ട്രീമിംഗ് പ്ളാറ്റ്ഫോം പ്രതിനിധികള്‍ക്കും സ്വകാര്യമായി സിനിമകൾ കാണാനുള്ള സൗകര്യവുമുണ്ടായിരിക്കും.

iffk

ഫിലിംമാര്‍ക്കറ്റിൽ പങ്കെടുക്കാൻ താല്‍പര്യമുള്ള ചലച്ചിത്രപ്രവര്‍ത്തകർ തങ്ങളുടെ സിനിമയുടെ ബ്രോഷറും പോസ്റ്ററും (സോഫ്റ്റ് കോപ്പി), സിനിമയുടെ പാസ്വേര്‍ഡ് പ്രൊട്ടക്റ്റഡ് ആയ വിമിയോ ലിങ്കും 2019 ഡിസംബര്‍ 2ന് മുമ്പായി iffkfilmmarket2019@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചു തരേണ്ടതാണെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറിയും ഫെസ്റ്റിവല്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ മഹേഷ് പഞ്ചു പത്രക്കുറിപ്പില്‍ അറിയിച്ചു.

iffk