ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 12,249 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 9,862 പേർ രോഗമുക്തി നേടി. പതിമൂന്ന് പേർ മരിച്ചു. ടെസ്റ്റ് പോസിറ്റീവ് 3.94 ശതമാനമാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 81,687 രോഗികളുണ്ട്.

സംസ്ഥാനങ്ങളിൽ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്ട്ര, കേരളം, ഡൽഹി എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികളുള്ളത്. ഡൽഹിയിൽ ഇന്നലെ 1,383 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 3653 കേസുകൾ സ്ഥിരീകരിച്ചു. മുംബൈയിൽ മാത്രം 1700 പേർക്കാണ് രോഗം ബാധിച്ചത്.

കേരളത്തിൽ ഇന്നലെ 4,224 പേർക്കും ഇന്ന് 7 പേർക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ജില്ലയിൽ 1170 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 733 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.





Source link