Home News കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു

0
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു

[ad_1]

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, 24 മണിക്കൂറിനിടെ 17,336 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 4,000 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 124 ദിവസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണിത്. നിലവിൽ, 88,284 സജീവ രോഗികളുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം അയ്യായിരത്തിലധികം പേർക്ക് രോഗം ബാധിച്ചു. ഇതിൽ പകുതിയും മുംബൈയിലാണ്. മുംബൈയിൽ മാത്രം ഇന്നലെ 2479 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡൽഹിയിൽ ഇന്നലെ 1,934 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റീവ് നിരക്ക് 8.10 ശതമാനമായി ഉയർന്നു.

കേരളത്തിൽ ഇന്നലെ 3981 പേർക്കാണ് കൊവിഡ് ബാധിച്ചത്. 7 പേർ മരിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. എറണാകുളം ജില്ലയിൽ 970 പേർക്ക് കൂടി രോഗം ബാധിച്ചു. തിരുവനന്തപുരത്ത് 880 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് കേസുകളിൽ മൂന്നിലൊന്നും കേരളത്തിലാണ്.



[ad_2]

Source link