അഭയ കേസിൽ വിചാരണക്കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അപ്പീൽ കാലയളവിൽ ജാമ്യം തേടി സിസ്റ്റർ സെഫിയും ഫാദർ തോമസ് കോട്ടൂരുമാണ് ഹർജി നൽകിയത്. പ്രത്യേക കോടതി വിധിക്കെതിരെ തിരുവനന്തപുരം സിബിഐ നൽകിയ അപ്പീലുകളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 28 വർഷത്തെ നിയമനടപടികൾക്കൊടുവിൽ അഭയക്കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി.

എന്നാൽ, കേസിന്റെ വിചാരണ ഉൾപ്പെടെയുള്ള നടപടികൾ നീതിപൂർവകമല്ലെന്ന് ഹർജിയിലെ പ്രതികൾ ആരോപിക്കുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദർ തോമസ് കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് സിബിഐക്ക് നോട്ടീസ് അയച്ചു.

Source link

LEAVE A REPLY

Please enter your comment!
Please enter your name here